Latest News
Loading...

കാഞ്ഞിരപ്പള്ളി അമൽജ്യോതി ജേതാക്കൾ



 . പി. ജെ. അബ്ദുൽ കാലം സാങ്കേതിക സർവകലാശാലാ സി. സോൺ ക്രിക്കറ്റ്   ചാമ്പ്യൻഷിപ്പിൽ  ആതിഥേയരായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ്‌ കോളേജ് ജേതാക്കളായി    സാങ്കേതിക സർവകലാശാലയുടെ കോട്ടയംഇടുക്കിആലപ്പുഴ ജില്ലകളിലെ 23 കോളേജ് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൻറെ   ഫൈനലിൽ അമൽ ജ്യോതി ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ്‌ കോളേജിനെ  ഒൻപത്   വിക്കറ്റിന് മറികടന്നാണ് ജേതാക്കളായത്. ടോസ് നേടി  ആദ്യം ബാറ്റു ചെയ്ത മംഗളം നാല്  വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ അമൽ ജ്യോതി 13.4  ഓവറിൽ   ഒരു    വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ചാമ്പ്യൻഷിപ്പിൽ  ശ്രീബുദ്ധാ കോളേജ് ഓഫ് എഞ്ചിനീയറിംഗ്  പാറ്റൂർ മൂന്നാം സ്ഥാനം നേടിസമാപന സമ്മേളനത്തിൽ   ജേതാക്കൾക്ക് അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റൻറ് മാനേജർ ഫാ.ബെന്നി കൊടിമരത്തുംമൂട്ടിൽ, ഫാ. ടിനു കിഴക്കേവേലിക്കകത്തു എന്നിവർ ട്രോഫികൾ നൽകി