പാലായ്ക്ക് സമീപമുള്ള മേഖലകളില്‍ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ഭൂഗര്‍ഭവൈദ്യുതി ലൈന്‍ സ്ഥാപിക്കല്‍ പദ്ധതി കെഎസ്ടിപി സ്റ്റോപ് മെമ്മോ നല്‍കിയതിന് പിന്നാലെ കെഎസ്ടിപി നേരിട്ട് അളവെടുക്കല്‍ തുടങ്ങി. പിഡബ്ല്യുഡിയ്ക്ക് പണമടച്ച് പണികള്‍ 60 ശതമാനത്തോളം പൂര്‍ത്തിയായപ്പോഴാണ് മുണ്ടുപാലം റോഡ് തങ്ങളുടെ കീഴിലാണെന്ന് കെഎസ്ടിപി അവകാശവാദമുന്നയിച്ചത്.
പാലാ നഗരത്തില്‍ വൈദ്യുതിവിതരണം കേബിളുകളിലൂടെയാക്കിയതിന് പിന്നാലെയാണ് ഭൂഗര്‍ബവൈദ്യുതി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഒന്നേകാല്‍ കോടി രൂപയുടെ പദ്ധതിയാണിത്. റോഡുകളുടെ ഓരങ്ങള്‍ പൊളിച്ച് കേബിളിടുന്നതിന് 84 ലക്ഷം രൂപ കെഎസ്ഇബി പിഡബ്ല്യുഡിയ്ക്ക് കൈമാറിയിരുന്നു. നാല് കിലോമീറ്റര്‍ ദൂരത്തില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്താണ് കേബിളുകള്‍ സ്ഥാപിക്കുക. 11 കെവി ലൈനുകളാണ് ഇതിലൂടെ കടന്നുപോവുക.
പദ്ധതി പുരോഗമിക്കുന്നതിനിടെയാണ് കെഎസ്ടിപി അവകാശവാദമുന്നയിച്ചത്. 2012-ല്‍ മുണ്ടുപാലം റോഡ് കെഎസ്ടിപി ഏറ്റെടുത്തുവെന്നാണ് വാദം. തങ്ങളുടെ അനുമതി ഇല്ലാതെയാണ് ഈ റോഡില്‍ പണികള്‍ നടത്തിയതെന്ന് കെഎസ്ടിപി വാദിക്കുന്നു. തങ്ങളുടെ പരിധിയിലല്ലാത്ത റോഡിനും പിഡബ്ല്യുഡി അനുമതി നല്‍കിയെങ്കിലും ഇത് പദ്ധതിയെ ബാധിക്കില്ലെന്നായിരുന്നു പൊതുമരാമത്ത് അധികൃതരുടെ വാദം.
മുണ്ടുപാലം മുതല്‍ അന്ത്യാളം വരെയുള്ള ഭാഗത്ത് വീണ്ടും അളവെടുത്താകും തുടര്‍പണികള്‍. ഒക്ടോബര്‍ 31നകം പണികൂള്‍ പൂര്‍ത്തീകരിക്കാന്‍ കെഎസ്ഇബി ലക്ഷ്യമിടുന്നുണ്ടെങ്കിലും പുതിയ സംഭവവികാസങ്ങള്‍ പദ്ധതി വൈകിപ്പിച്ചേക്കുമെന്നും ആശങ്കയുണ്ട്.
വീഡിയോ കാണാം... Click Here



