Latest News
Loading...

പനച്ചികപ്പാറയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം


ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പൂഞ്ഞാര്‍ പനച്ചികപ്പാറയില്‍ പിക്കപ് ജീപ്പും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 



പൂഞ്ഞാര്‍ തെക്കേക്കര ടൗണ്‍ സ്റ്റാന്‍ഡിലെ പിക്കപ് ജീപ്പാണ് അപകടത്തിനിടയാക്കിയത്. ഈരാറ്റുപേട്ട ഭാഗത്ത് നിന്നും വന്ന ജീപ്പ് ഇന്നോവ കാറിന്‍റെ മുന്‍വശത്ത് ഇടിക്കുകയായിരുന്നു. ജീപ്പ് തെറ്റായ ദിശയിലൂടെയാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ജീപ്പിലിടിക്കാതെ വെട്ടിച്ചെങ്കിലും കാര്‍ ജീപ്പിന്‍റെ സൈഡില്‍ ഇടിച്ചു. അപകടത്തില്‍ കാറിന്‍റെ മുന്‍വശം സാരമായി തകര്‍ന്നു. 




കൊടുംവളവുള്ള ഇവിടെ അമിതവേഗവും വാഹനം തെറ്റായ ദിശയിലൂടെ കടന്നുവന്നതുമാണ് അപകടത്തിനിടയാക്കിയത്.