Latest News
Loading...

ഹാമര്‍ത്രോ അപകടം; അഞ്ച് പേരെ കേന്ദ്രീകരിച്ച് അന്വേഷണം



പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ വീണ് പരിക്കേറ്റ്  വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ സംഘാടകരായ അഞ്ചുപേരെന്ന് പോലീസ്.  ഇവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച് പോലീസ് നിയമവശങ്ങള്‍ പരിശോധിക്കുകയാണ്.  മത്സരം നിയന്ത്രിച്ചിരുന്ന ഒഫീഷ്യല്‍സ് ,അമ്പയര്‍, മത്സരക്രമം നിശ്ചയിച്ചവര്‍, സംഘാടകരിലെ മറ്റു ചുമതലക്കാര്‍ എന്നിവരുള്‍പ്പടെ അഞ്ചുപേരിലേക്കാണ് പോലീസ് നടപടികള്‍ അന്തിമമായി ചുരുങ്ങുന്നത്. 

അത്ലറ്റിക് അസോസിയേഷന്റെ കായിക മേളകള്‍ സംബന്ധിച്ച നിയമാവലികള്‍ പോലീസ് പരിശോധിക്കുകയാണ്. ഇതിനു ശേഷം കൂടുതല്‍ പേരെ പ്രതികളാക്കണമോയെന്ന് നിശ്ചയിക്കും. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യേണ്ടെന്നാണ് പോലീസ് തീരുമാനം.  നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നതെങ്കിലും ഇതിനപ്പുറത്തേക്ക് നടപടി സ്വീകരിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. 

Click here to join watsapp