പാലാ ജനമൈത്രി പോലീസിന്റെ 2018-19 വര്‍ഷത്തെ മികച്ച റെസിഡന്റ്‌സ് അസ്സോസിയേഷനുള്ള അവാര്‍ഡ് വിതരണവും സാമൂഹ്യപ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങും നാളെ നടക്കും. രാവിലെ പത്തരയ്ക്ക് സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കിഡ്‌നി രോഗികള്‍ക്ക് ഉള്ള ഡയാലിസീസ് കിറ്റിന്റെ സൗജനവിതരണവും നടത്തും.
പാലാ ഡി.വൈ.എസ്.പി. കെ. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. മികച്ച രക്തദാതാവായി തെരഞ്ഞെടുക്കപ്പെട്ട ഷിബു തെക്കേമറ്റം, മരിയസദനം ഡയറക്ടര്‍ സന്തോഷ് എന്നിവരെ സിനിമാതാരം മിയാ ജോര്‍ജജ് ആദരിക്കും. റെസിഡന്റ്‌സ് അസ്സോസിയേഷന്‍ അവാര്‍ഡ് വിതരണം സിനിമാതാരം ചാലി പാലായും നിര്‍വ്വഹിക്കും. പാലാ ജനമൈത്രി പോലീസ് സൗജന്യമായി നല്‍കുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ വിനോദ് പിള്ള നിര്‍വ്വഹിക്കും.
ബോയ്‌സ് ടൗണിനുള്ള സഹായഹസ്ത വിതരണം പാലാ എസ്.എച്ച്.ഒ വി.എ സുരേഷ് നിര്‍വ്വഹിക്കും. ചടഹ്ങില്‍ എസ്.ഐ പി.എ അബ്ബാസ്, റെജി മാത്യു, ട്രാഫിക് എസ്.ഐ ഷാജി സെബാസ്റ്റ്യന്‍, ജോയിച്ചന്‍ പൊട്ടന്‍കുളം, അജേഷ് പി.എസ്, ആന്റോ ജോസ്, പി.ഡി ജോര്‍ജ്ജ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.
