Latest News
Loading...

ജോസ്.കെ.മാണി ഉപജാപക വൃന്ദത്തിന്റെ പിടിയില്‍; മോന്‍സ് ജോസഫ്



കേരളാ കോണ്‍ഗ്രസ്(എം)കിടങ്ങൂര്‍ മണ്ഡലം നേതൃയോഗം കിടങ്ങൂരില്‍ നടന്നു. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജോസ് കെ മാണി ഇപ്പോള്‍ ഉപജാപക വൃന്ദത്തിന്റെ പിടിയിലാണെന്ന് മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. പാലാ പോലും സംരക്ഷിക്കാന്‍ കഴിയാത്ത തരത്തില്‍ അദ്ദേഹത്തെ ഉപജാപക വൃന്ദം കൊണ്ടെത്തിച്ചുവെന്നും മോന്‍സ് ജോസഫ് പറഞ്ഞു. 

സമവായ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ആ ചര്‍ച്ചകളിലെല്ലാം മധ്യസ്ഥന്മാരും മുതിര്‍ന്നവരും ജോസ് കെ മാണിയോട് പറഞ്ഞത് പി.ജെ ജോസഫ്, സി എഫ് തോമസ് എന്നിവര്‍ നയിക്കട്ടെ, ശേഷം ഒന്നാം സ്ഥാനത്തേക്ക് വരാമല്ലോ എന്നായിരുന്നു. എന്നാല്‍ ജോസ്.കെ.മാണിയുടെ ഉപജാപക വൃന്ദം ഈ നിര്‍ദ്ദേശത്തെ അട്ടിമറിക്കുകയായിരുന്നു. പാലായില്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കൂടെ നിന്നു. പക്ഷെ ഉപജാപക വൃന്ദം പി.ജെ ജോസഫിനെ പോലെയുള്ള തലമുതിര്‍ന്ന നേതാക്കളെ പോലും പുലഭ്യം വിളിക്കുകയാണ് ചെയ്തത്. ഇത് അന്തസ്സുള്ള ഒരു പൊതു പ്രവര്ത്തകന് ചേര്‍ന്ന നടപടിയായിരുന്നില്ലെന്നും മോന്‍സ് കൂട്ടിച്ചേര്‍ത്തു.  

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, തോമസ് കണ്ണന്തറ, ജോയി.സി. കാപ്പന്‍, പ്രസാദ് ഉരുളികുന്നം, ടിംസ് പോള്‍, സാബു ഒഴുങ്ങാലില്‍, കുഞ്ഞുമോന്‍ ഒഴുകയില്‍, ദിപു തേക്കുംകാട്ടില്‍, തോമസ് മാളിയേക്കന്‍, ജോബി ചിറത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.