ഈരാറ്റുപേട്ടയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. ഈരാറ്റുപേട്ട കാരക്കാട് കല്ലുങ്കല്‍ വിഷ്ണു ആണ് മരിച്ചത്. ഈരാറ്റുപേട്ട എം.ഇ.എസ് ജംഗ്ഷനിലെ കെട്ടിടത്തിലായിരുന്നു വിഷ്ണു ജോലി ചെയ്തിരുന്നത്.
ജോലികള്‍ക്കിടെ സിമന്റ്ഭിത്തി ഇടിഞ്ഞ് വിഷ്ണുവിന്റെ ദേഹത്ത് പതിയ്ക്കുകയായിരുന്നു. ഇടഭിത്തിയാണ് തകര്‍ന്നുവീണത്. ഉടന്‍തന്നെ വിഷ്ണുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



