Latest News
Loading...

സംസ്ഥാനത്ത് വ്യാപാരി ഹര്‍ത്താല്‍; ഹര്‍ത്താല്‍ പ്രതീതി


സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചു. ജിഎസ്ടി കുടിശ്ശിക അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറ് മണിക്ക് ആരംഭിച്ച സമരം വൈകിട്ട് ആറ് മണി വരെയാണ്. ജില്ലയിലെ ഏതാണ്ട് 90 ശതമാനത്തോളം വ്യാപാരികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ്  നഗരങ്ങളില്‍. പ്രക്ഷോഭവുമായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സഹകരിക്കുന്നതോടെ ജില്ലയിലെ ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.  


2011 മുതലുള്ള കണക്ക് കാണിച്ചാണ് കുടിശിക നോട്ടീസ് വ്യാപാരികള്‍ക്ക് നല്‍കുന്നത്. ജില്ലയില്‍ പലതരത്തിലുള്ള പ്രതിസന്ധികള്‍ വന്നതോടെ പല വ്യാപാരികളും കച്ചവടം നിര്‍ത്തി. ജി.എസ്.ടി. തുടങ്ങിയ 2017-ല്‍ ആരംഭദിശയില്‍ റിട്ടേണ്‍ നല്‍കുന്നതിന് സാവകാശം നല്‍കിയിരുന്നു. പക്ഷേ ഇപ്പോള്‍ അതിനും പലിശ സഹിതം നോട്ടീസാണ് വരുന്നത്.


സംസ്ഥാനത്ത് അരലക്ഷത്തോളം വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ഇത്തരത്തില്‍ കുടിശ്ശിക അടയ്ക്കാനുണ്ടെന്ന് കാണിച്ച് നോട്ടീസ് അയച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ധര്‍ണ്ണയും നടത്തും.