Latest News
Loading...

കെട്ടിടത്തില്‍ നിന്നും വീണു മരിച്ചയാളെ തിരിച്ചറിഞ്ഞില്ല



ഈരാറ്റുപേട്ടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് ചികിത്സയിലിരിക്കെ മരിച്ച മധ്യവയസ്‌കനെ തിരിച്ചറിഞ്ഞില്ല. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് ഈരാറ്റുപേട്ട മനയ്ക്കല്‍ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഇയാള്‍ താഴെ വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാസന്നവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ 2-ന് മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി മൂന്ന് ദിവസത്തേയ്ക്ക് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളോ പരിചയക്കാരോ ഇയാളെ തിരക്കി ഇതുവരെ എത്തിയിട്ടില്ല. തിരിച്ചറിയുന്നവര്‍ ഈരാറ്റുപോട്ട പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.