അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ സംഘടിപ്പിച്ച എം.ജി യൂണിവേഴ്‌സിറ്റി ഇന്റര്‍ കോജീജിയേറ്റ് റെസ് ലിംങ് ചാമ്പ്യന്‍ ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മഹാരാജാസ് കോളേജ് എറണാകുളവും വനിതാ വിഭാഗത്തില്‍ കോട്ടയം സി.എം.എസ് കോളേജും ചാമ്പ്യന്‍മാരായി.
അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോളേജ് ബര്‍സാര്‍ ഫാ.ജോര്‍ജ് പുല്ലുകാലായില്‍, കോളേജ് കായികവിഭാഗം അദ്ധ്യാപകന്‍ ഡോ.വിയാനി ചാര്‍ളി തുടങ്ങിയവര്‍ സംസാരിച്ചു.
അഞ്ഞൂറോളം കായികതാരങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ശരീര ഭാരമനുസരിച്ച് എട്ടു കാറ്റഗറിയിലായി പുരുഷ വനിതാ വിഭാഗത്തിലാണ് മത്സരങ്ങള്‍ നടന്നത്. പുരുഷ വിഭാഗത്തില്‍ മഹാരാജാസ് കോളേജ് 27 പോയിന്റും മൂലമറ്റം എസ്.ജെ കോളേജ് 9 പോയിന്റും കൊച്ചിന്‍ കോളേജ്, മാന്നാനം കെ.ഇ കോളേജ് എന്നിവ 8 പോയിന്റുകള്‍ വീതവും നേടി. വനിതാ വിഭാഗത്തില്‍ സി.എം.എസ് കോളേജ് 38 പോയിന്‍രും കാലടി ശ്രീശങ്കര കോളേജ് 15 പോയിന്റും നെടുങ്കണ്ടം എം.ഇ.എസ് കോളേജ് 10 പോയിന്റുകളും എസ്.പി.ഇ.എസ്.എസ് കോട്ടയം 8 പോയിന്റുകളും നേടി

