പാലായിൽ സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിനിടയിൽ ഹാമർ തലയില്‍ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു.പാലാ സെന്‍റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഫിലിനാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അഫീലിനെ അടിയന്തര ശസ്തക്രിയക്ക് വിധേയനാക്കി.
നഗരസഭാ സിന്തറ്റിക് സ്റ്റേഡിയത്തിലാണ് ജൂണിയർ അത് ലറ്റിക് മീറ്റ് നടന്നു വരുനത്. പതിനൊന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോണ്‍സന്‍റെ മകന്‍ അഫീലിനാണ് ഗുരുതരമായി പരിക്കേറ്റത്. വോളിബോൾ കളിക്കാരനായ അഫീൽ സംഘാടകരെ സ. ഹായിക്കുന്നതിനാണ് സ്റ്റേഡിയത്തിൽ എത്തിയതെന്നാണ് വിവരം.
ജാവലിൽ എടുത്തുമാറ്റാനുള്ള ശ്രമത്തിനിടയിൽ മൽസരാർത്ഥി എറിഞ്ഞ ഹാമർ തലയിൽ പതിക്കുകയായിരുന്നു. കുട്ടി അശ്രദ്ധമായി നിന്നതിനാലാണ് അപകടമുണ്ടായതെന്നാണ് സംഘാടകരുടെ വിശദീകരണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഫീലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അടിയന്തര ശാസ്തക്രിയക് വിധേയനാക്കി. നിയുക്ത എംഎല്‍എ മാണി സി കാപ്പനും സ്ഥലത്തെത്തിയിരുന്നു.
വീഡിയോ കാണാം... Click Here



