പാതാമ്പുഴ- ലോകതപാൽ ദിനത്തിൽ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികൾ പാതാമ്പുഴ പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പോസ്റ്റ് കാർഡുകൾ അയയ്ക്കുകയും ചെയ്തു.
സ്കൂളിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യവിമുക്ത ഗ്രാമത്തിനായി തുടർപ്രവർത്തനങ്ങൾ നടന്നുവരുന്നതിന് പിന്തുണ പ്രതീക്ഷിച്ചാണ് കത്ത് അയക്കാൻ കുട്ടികൾ തീരുമാനിച്ചത്. പ്ലാസ്റ്റിക് പേനകൾക്ക് പകരം കടലാസ് പേനകളും, പ്ലാസ്റ്റിക് ക്യാരിബാഗിനു പകരം തുണി സഞ്ചികളും കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു.
ഹെഡ്മിസ്ട്രസ്റ്റ് സിസ്റ്റർ ലിൻസ് മേരി, അദ്ധ്യാപക കോ- ഓർഡിനേറ്റർ മഞ്ജു തോമസ്, വിദ്യാർത്ഥി പ്രതിനിധി അനഘ തോമസ് എന്നിവർ നേതൃത്വം നൽകി.



