ദീപാവലി ദിനമായ ഒക്ടോബർ 27 ന് പാലാ ഡിപ്പോയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി പുതിയ പാസ്റ്റ് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിക്കുന്നു. രാവിലെ 9.30ന് പാലാ KSRTC ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ പാലായുടെ എം.എൽ.എ. മാണി സി. കാപ്പൻ ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും. വ്യാപാരികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ അടക്കമുള്ള യാത്രക്കാർക്കും തമിഴ്നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും വലിയ അനുഗ്രഹമായി മാറും ഈ ബസ് സർവ്വീസ്. ദിവസവും രാത്രി 10 ന് പാലായിൽ നിന്നും പുറപ്പെടുന്ന ഈ ബസ് രാവിലെ 5.30 ന് കോയമ്പത്തൂർ ഗാന്ധി പുരത്ത് എത്തിച്ചേരും. തിരികെ രാവിലെ 10 ന് കോയമ്പത്തൂരിൽ നിന്നും പുറപ്പെടുന്ന ബസ് വൈകുന്നേരം 5.30ന് പാലായിൽ എത്തിച്ചേരും. കോയമ്പത്തൂരിലേക്ക് ഒരു രാത്രി സർവ്വീസ് എന്ന പാലാക്കാരുടെ ദീർഘകാലമായ ആഗ്രഹമാണ് ഈ സർവ്വീസിന്റെ വരവോടെ സഫലമാകുന്നത്. തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ ,അങ്കമാലി തൃശൂർ, പാലക്കാട് എന്നീ സ്ഥലങ്ങളിലൂടെയാണ് ബസ് കോയമ്പത്തൂരിൽ എത്തുന്നത്.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

