യമഹ കരീമെന്ന് എല്ലാവരും വിളിച്ചിരുന്ന അബ്ദുല്‍ കരീം വിടപറയുന്പോള്‍ ഈരാറ്റുപേട്ടയ്ക്ക് നഷ്ടമാവുന്നത് സൗമ്യനായൊരു മാധ്യമപ്രവര്‍ത്തകനെ കൂടിയാണ്. വര്‍ഷങ്ങളായി മാധ്യമം ദിനപത്രത്തിലൂടെ നാടിന്‍റെ വാര്‍ത്തകള്‍ ജനങ്ങളിലേയ്ക്കെത്തിക്കാന്‍ യത്നിച്ചിരുന്ന കരീമിന്‍റെ വേര്‍പാട്, മേഖലയിലെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നൊന്പരമായി.
ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാന്‍ഡിനോട് ചേര്‍ന്ന് രണ്ടാം നിലയിലായിരുന്നു കരീമിന്‍റെ യമഹ സ്റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്നത്. സ്റ്റുഡിയോയുടെ പേരുകൂടി ചേര്‍ത്ത് യമഹ കരീമെന്ന വിളിപ്പേരും കിട്ടി. മേഖലയിലെ പൊതുപരിപാടികളിലും സ്കൂളുകളിലെ ചടങ്ങുകളിലും ഫോട്ടോഗ്രാഫറായെത്തിയിരുന്നത് കരീമായിരുന്നു. അതുകൊണ്ട് തന്നെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കു പോലും സുപരിചിതനായിരുന്നു അദ്ദേഹം.
സൗമ്യതയായിരുന്നു കരീമിന്‍റെ മുഖമുദ്ര. അധികം ഒച്ചയെടുത്ത് സംസാരിക്കാതെ എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന കരീം മാധ്യമ മേഖലയിലേയ്ക്ക് പുതിയതായെത്തിയവര്‍ക്ക് ഏറെ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.
അദ്ദേഹത്തോടൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുത്തതിന്‍റെ സ്മരണകളില്‍ അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ കണ്ണീര്‍ പുഷ്പങ്ങളോടെ... മീനച്ചില്‍ ന്യൂസ്



