ഈരാറ്റുപേട്ട നഗരസഭയില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കൈക്കുന്പിളില്‍ നിന്നും കപ്പ് നഷ്ടപ്പെട്ട ടിഎം റഷീദ് നിയമപോരാട്ടത്തിലൂടെ സ്ഥാനം തിരിച്ചുപിടിക്കാനൊരുങ്ങുന്നു. കൂടുതല്‍ വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ട തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാതിരുന്ന വരണാധികാരിയുടെ നടപടിയ്ക്കെതിരെ ടിഎം റഷീദ് ഹൈക്കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചു. ഹര്‍ജ്ജി തിങ്കളാഴ്ച കോടതി പരിഗണിക്കുന്നതോടെ ഈ വിഷയത്തില്‍ വ്യക്തത കൈവരും.
കഴിഞ്ഞ 16-നാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്. ടിഎം റഷീദിന് 12ഉം യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം സിറാജിന് 11ഉം ലൈല പരീതിന് 3ഉം വോട്ടുകള്‍ ലഭിച്ചു. ടിഎം റഷീദിനെ വിജയിയായി പ്രഖ്യാപിച്ച വരണാധികാരി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചു. ഡയസിലെത്തി സത്യപ്രതിജ്ഞയ്ക്കൊരുങ്ങവെയാണ് മൂന്നാം സ്ഥാനത്തെത്തിയ ആളെ ഒഴിവാക്കി വീണ്ടും വോട്ടിനിടണമെന്ന ചട്ടമുണ്ടെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടിയത്. ഇത് നിരീക്ഷിച്ച വരണാധികാരി തെറ്റുസമ്മതിക്കുകയായിരുന്നു. എന്നാല്‍ ചില കൗണ്‍സിലര്‍മാര്‍ പോയതിനാല്‍ പിന്നീട് വോട്ടെടുപ്പ് നടത്താമെന്ന് വരണാധികാരി നിലപാടെടുക്കുകയും ചെയ്തു.
അതേസമയം, കണ്‍സിലര്‍മാര്‍ തിരികെ എത്തിയിരുന്നതായി ടിഎം റഷീദ് ചൂണ്ടിക്കാട്ടി. വിജയിച്ച തന്നെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് വരണാധികാരിയുടെ ഉത്തരവാദിത്വമാണ്. ലൈലയെ ഒഴിവാക്കി വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇത് നീതിനിഷേധമാണെന്നും ഹര്‍ജ്ജിയില്‍ പറയുന്നു. ഇലക്ഷന്‍ കമ്മീഷനും റിട്ടേണിംഗ് ഓഫീസര്‍ക്കും നഗരസഭാ സെക്രട്ടറിയ്ക്കും മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ഈ വിഷയത്തില്‍ നോട്ടീസും അയച്ചിട്ടുണ്ട്. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കും.
ഇനി വോട്ടിനിടുന്ന പക്ഷം താനും വി.എം സിറാജും മാത്രമേ രംഗത്തുണ്ടാകാന്‍ പാടുള്ളൂ എന്ന ആവശ്യവും ടി.എം റഷീദ് ഉന്നയിച്ചിട്ടുണ്ട്. 16ന് നടന്ന നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഉണ്ടാകേണ്ടത് എന്നാണ് ആവശ്യം. ഇത് കോടതി അംഗീകരിക്കുന്ന പക്ഷം ടി.എം റഷീദിന് തന്നെ കസേര ലഭിച്ചേക്കുമെന്നും കരുതപ്പെടുന്നു.
തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന വീഡിയോ-ഓഡിയോ ക്ലിപ്പില്‍ വി.എം സിറാജ് ജനപക്ഷാംഗത്തോട് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. ലീഗിന് 8 പേരും കോണ്‍ഗ്രസിന് 3 പേരുമാണ് യുഡിഎഫിലുള്ളത്. കോണ്‍ഗ്രസിനെ സിറാജ് തള്ളിപ്പറയുന്നത് പുറത്തുവന്നതോടെ ലീഗ് നേതൃത്വം സിറാജിനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. സിറാജ് വീണ്ടും മല്‍സരിക്കാനുള്ള സാധ്യത കുറവാണെങ്കിലും മുന്‍പ് മല്‍സരിച്ചവരേ മല്‍സരിക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചാല്‍ കോണ്‍ഗ്രസ് പങ്കെടുക്കാന്‍ സാധ്യതയില്ല. അത് ടിഎം റഷീദിന് ഗുണകരമാവും.
ഹര്‍ജ്ജിയില്‍ കോടതി എന്ത് തീരുമാനമെടുക്കുന്നു എന്നതിനെ ആശ്രയിച്ചാവും നഗരസഭയുടെ ചെയര്‍മാനെ നിശ്ചയിക്കപ്പെടുക. ടിഎം റഷീദിന്‍റെ ആവശ്യം കോടതി അംഗീകരിക്കുന്ന പക്ഷം ഒരിക്കല്‍ നഷ്ടമായ ചെയര്‍മാന്‍ പദവി വീണ്ടും ടി.എം ആറിന് തന്നെ തിരികെ ലഭിച്ചേക്കും.
വീഡിയോ-- Click Here






