നാല് വര്‍ഷത്തിനിടെ നാല് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ഈരാറ്റുപേട്ടയില്‍ ഇനിയും ഒരു തെരഞ്ഞെടുപ്പുകൂടി ഉറപ്പായി. ഇതിനിടെ നഗരസഭയില്‍ ഇടതുപക്ഷത്തിന്‍റെ സ്വാധീനം വീണ്ടും കുറയുകയും ചെയ്തു. കഴിഞ്ഞ തവണ മല്‍സരിച്ച് വിജയിച്ച ലൈല പരീത് മൂന്ന് വോട്ടുകളിലേയ്ക്ക് ഒതുങ്ങിയത് എല്‍ഡിഎഫിന് ക്ഷീണമായി. പാര്‍ട്ടി നടപടി നേരിട്ടെങ്കിലും താന്‍ ശക്തനാണെന്ന് ടിഎം റഷീദിന് തെളിയിക്കാനുമായി.
നൗഷാദും നൗഫല്‍ഖാനും
നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന ടി.എം റഷീദിന്‍റെ മുന്നേറ്റവും ശ്രദ്ധേയമായി. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയ വി.കെ കബീറിന്‍റെയും എസ്ഡിപിഐയുടെയും ജനപക്ഷാംഗം ജോസ് വള്ളിക്കാപ്പിലിന്‍റെയും വോട്ട് ടിഎം ആറിന് ലഭിച്ചു. സിപിഎം അംഗം ഷെറീന റഹീം, ജനപക്ഷത്ത് നിന്നും മാറിയ കുഞ്ഞുമോള്‍ സിയാദ് എന്നിവരും ടിഎം ആറിനെ പിന്തുണച്ചു.
പാര്‍ട്ടിവിട്ട നേതാക്കളുടെ പ്രതികരണം കാണാം... Click Here



