Latest News
Loading...

എം.എല്‍.എ ഓഫീസ് പാലായില്‍ തുറന്നു


മാണി സി കാപ്പന്‍ എംഎല്‍എയുടെ ഓഫീസ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ആരംഭിച്ച എം.എല്‍.എ ഓഫീസ് സിപി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. മാണി.സി.കാപ്പന്‍ എം.എല്‍.എ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.കെ സന്തോഷ് കുമാര്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ബാബു.കെ.ജോര്‍ജ്ജ്, പി.എം ജോസഫ്, സണ്ണി മൈലാടൂര്‍, പീറ്റര്‍ പന്തലാനി തുടങ്ങിവര്‍ സംബന്ധിച്ചു. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും.