Latest News
Loading...

ഭക്ഷ്യദിനം - മുസ്ലിം ഗേൾസ് സ്‌കൂളിൽ 'വാഴച്ചുണ്ടും വൻപയറും'


ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് സ്‌കൂളിലെ  സാഫിന്റെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനം വിപുലമായി ആചരിച്ചു. നാടൻ ഭക്ഷ്യവിഭവങ്ങൾക്ക് പ്രാധാന്യം നൽകി നാടൻ രുചിക്കൂട്ടുകളിലേക്ക് പുതിയ തലമുറയുടെ ശ്രദ്ധതിരിക്കുന്നതിനായി 'വാഴച്ചുണ്ടും വൻപയറും' എന്നപേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ വീടുകളിൽനിന്നും സ്കൂളിൽ കൊണ്ടുവന്ന വാഴചുണ്ടുകൾ സ്കൂളിന്റെ മുൻഭാഗത്ത് വച്ച് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പാചകംചെയ്തു. പാകം ചെയ്ത വിഭവങ്ങൾ സാഫ് പ്രതിനിധിയിൽ നിന്നും സ്‌കൂൾ ഹെഡ്മിസ്‌ട്രസ് വി.എൻ. ശ്രീദേവി ടീച്ചർ ഏറ്റുവാങ്ങി.


ജങ്ക് ഫുഡിനെതിരെയുള്ള പോസ്റ്റർ പ്രദർശനവും നടന്നു. സാഫ് കൺവീനർ മുഹമ്മദ് ലൈസൽ ഭക്ഷ്യദിന സന്ദേശം നൽകി. അധ്യാപകരായ എം.എഫ്. അബ്‍ദുൾഖാദർ, എം.പി. ലീന, പി.എസ്. ആബിദ, സി.എച്ച്. മാഹീൻ, ടി.എസ്‌. അനസ്, പി.എസ്.റമീസ്, എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.