Latest News
Loading...

ചരക്കുലോറി നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ചുകയറി


ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കാഞ്ഞിരംകവലയ്ക്ക് സമീപം ചരക്കുലോറി അപകടത്തില്‍പ്പെട്ടു. ഇറക്കം ഇറങ്ങിവന്ന ലോറി നിയന്ത്രണംവിട്ടതോടെ റോഡരികിലെ കയ്യാലയില്‍ ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനം കയ്യാലയില്‍ ഇടിച്ചുകയറിയെങ്കിലും മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തി മേഖലയായ ഇവിടെ കാഞ്ഞിരംകവല മുതല്‍ 2 കിലോമീറ്ററലധികം കുത്തിറക്കാണ്. റോഡ് നവീകരിച്ചെങ്കിലും അപകടങ്ങള്‍ കുറഞ്ഞിട്ടില്ല.