നാളീകേര സംഭരണത്തിലും വിപണനത്തിലും കൊപ്ര ഉദ്പ്പാദനത്തിലും വിതരണത്തിലും.,116 ൽ പരം വർഷങ്ങളുടെ വിശ്വസ്ത പാരമ്പര്യമുള്ള ചെട്ടിയാകുന്നേൽ ബിസിനസ് ഗ്രൂപ്പ് 916 കൊക്കോ ബ്രാൻഡ് വെളിച്ചെണ്ണ, സാമ്പാർ തേങ്ങാ വറുത്തരവ്, ഇറച്ചി തേങ്ങാ വറുത്തരവ് എന്നിവ വിപണിയിൽ അവതരിപ്പിക്കുന്നു.
നൂറ് ശതമാനം ശുദ്ധമായ വെളിച്ചെണ്ണയും, സാമ്പാർ തേങ്ങാ വറുത്തരവ്, ഇറച്ചി തേങ്ങാ വറുത്തരവ്, എന്നിവ മലയാളികളുടെ ഭക്ഷണ ശീലത്തിൽ പുതു രുചികൾ സമ്മാനിക്കുമെന്ന് ചെട്ടിയാകുന്നേൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാൻറി ചെട്ടിയാകുന്നേൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.
സംഭരണം, ഉത്പാദനം, വിതരണം ഇവ മൂന്നും നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ഏക സ്ഥാപനം 916 – മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏറ്റവും മികച്ച നാളീകേരത്തിൽ നിന്നും ഗുണനിലവാരം നഷ്ടപ്പെടാതെ കൊപ്രാ ഉത്പാദിപ്പിച്ച്, ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധയോടെയാണ് 916 കൊക്കോ ബ്രാൻഡ് വെളിച്ചെണ്ണയും മറ്റ് തേങ്ങാ വറുത്തരവ് ഉത്പന്നങ്ങളും തയ്യാറാക്കുന്നത്.
വിളഞ്ഞ് പാകമായ നാളീകേരം ചെറുതീയിൽ വറുത്ത് കല്ലിൽ അരച്ച് സ്വാദി നെറെ സമ്പൂർണ്ണത ഓരോ തരിയിലും ഉറപ്പ് വരുത്തി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് സാമ്പാർ തേങ്ങാ വറുത്തരവ്, ഇറച്ചി തേങ്ങാ വറുത്തരവ് വിപണിയിൽ എത്തിക്കുന്നത്.രാജ്യത്ത് ആദ്യമായി സാമ്പാർ തേങ്ങാ വറുത്തരവ്, ഇറച്ചി തേങ്ങാ വറുത്തരവ് വിപണിയിൽ ലഭ്യമാക്കുന്നത് ചെട്ടിയാകുന്നേൽ ഗ്രൂപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 28-ന് (തിങ്കൾ) രാവിലെ 9.45 ന് പാലാ സെന്റ് തോമസ് ചർച്ച് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവ്വഹിക്കും.പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ, മാണി സി കാപ്പൻ എം.എൽ.എ എന്നിവർ പ്രഭാഷണം നടത്തും.പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ബിജി ജോജോ കുടക്കച്ചിറ, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വക്കച്ചൻ മാറത്തിൽ എന്നിവർ 916 ബ്രാൻഡ് ഉത്പ്പനങ്ങളുടെ വിപണനോദ്ഘാടനം നിർവ്വഹിക്കും.
ബ്രില്യന്റ് സ്റ്റഡി സെൻറർ ഡയറക്ടർ ജോർജ് തോമസ് പാലക്കുന്നേൽ, പരസ്യചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തും.രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്ത് ചലിൽ, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ പുത്തൻ കണ്ടം, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്, പ്രൊഫസർ സതീഷ് ചൊള്ളാനി, രാജൻ മുണ്ടമറ്റം ,ജോർജ് സി കാപ്പൻ, ഫിലിപ്പ് കുഴികുളം, മാത്തച്ചൻ ഉറുമ്പ് കാട്ട്, ബിജു പുന്നത്താനം, അഡ്വ: സണ്ണി ഡേവിഡ്, രഞ്ജിത് മീനാ ഭവൻ, സി.പി ചന്ദ്രൻ നായർ, കെ.എം സന്തോഷ് കുമാർ, കെ.ജെ ജോസഫ് കൂട്ടുങ്കൽ, നോബിൾ പുതിയിടം, അരുൺ തോമസ് എന്നിവർ പ്രസംഗിക്കും.

