തിടനാട് പള്ളിയില്‍ കുര്ബാനയില് പങ്കെടുത്ത് മടങ്ങിയ റിട്ടയേര്‍ഡ് പ്രൊഫസറുടെ വാഹനമിടിച്ച് 5 പേര്‍ക്ക് പരിക്ക്. അരുവിത്തുറ സെന്‍റ് ജോര്‍ജ്ജ് കോളേജ് റിട്ടയേര്‍ഡ് പ്രൊഫസറും പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലുമായ ജോസഫ് വെട്ടിക്കന്‍റെ വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
രാവിലെ പള്ളിയില്‍ കുര്ബാനയില് പങ്കെടുത്ത് വാഹനത്തില്‍ മടങ്ങാനൊരുങ്ങവെ ഷുഗര്‍ താഴ്ന്നതിനെ തുടര്‍ന്ന് ജോസഫ് വെട്ടിക്കന്‍റെ വാഹനം നിയന്ത്രണം വിടുകയായിരുന്നു. പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്നവരുടെ ഇടിച്ചുകയറയ വാഹനം മറ്റ് രണ്ട് കാറുകളിലും ഇടിച്ചു. ഒരു കാര്‍ തലകീഴായി മറിഞ്ഞു.
ലൗലി ജോയി കള്ളിവയലിൽ ,മോളി ജോയി താന്നി പൊതിയിൽ, ജോസഫ് വെട്ടിക്കന്‍, ഭാര്യ ലീലമ്മ താന്നി പൊതിയിൽ, റോസമ്മ ജേക്കബ് എന്നിവർക്ക് പരിക്ക്. റോസമ്മയുടെ നില ഗുരുതരമാണ്.



