Latest News
Loading...

പാലാ ഉപജില്ലാ കലോല്സവം നാളെ മുതൽ 31 വരെ


പാ​ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം മു​ത്തോ​ലി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 29, 30, 31 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ സ്കൂ​ൾ ഹാ​ളി​ൽ മാ​നേ​ജ​ർ ഫാ. ​സ്റ്റാ​ൻ​ലി ചെ​ല്ലി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. 

എ​ഇ​ഒ കെ.​വി. ശ്രീ​ല​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഹ​രി​ദാ​സ് അ​ടി​മ​ത്ര, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​സ്മോ​ൾ തോ​മ​സ്, മെം​ബ​ർ റൂ​ബി ജോ​യി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബെ​റ്റി റോ​യി, കെ.​സി. ജോ​ണ്‍​സ​ണ്‍ പ്ര​സം​ഗി​ക്കും. 

മ​ത്സ​ര​വേ​ദി​ക​ൾ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലും സെ​ന്‍റ് ജോ​സ​ഫ് ടി​ടി​ഐ​യി​ലു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.