Latest News
Loading...

പാലായില്‍ റോഡ് നവീകരണത്തിന് 3 കോടി 20 ലക്ഷം രൂപ അനുവദിച്ചു


റോഡ് പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ മൂന്നു കോടി 20 ലക്ഷം അനുവദിച്ചതായി മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായിട്ടാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.

പാലാ ജനറല്‍ ആശുപത്രി റോഡ് (25ലക്ഷം)
കരൂര്‍പയപ്പാര്‍ റോഡ് (24 ലക്ഷം) 
ഏരിമറ്റംപടി  ഏഴാച്ചേരി കുരിശുപള്ളി റോഡ് (21 ലക്ഷം)
കോണിപ്പാട്  മങ്കൊമ്പ് റോഡ് (19 ലക്ഷം)
പ്രവിത്താനം  മങ്കര മാര്‍ക്കറ്റ് റോഡ് ( 26 ലക്ഷം)
വല്യാത്ത്  നീലൂര്‍ റോഡ് ( 70 ലക്ഷം)
കൂത്താട്ടുകുളം  രാമപുരം റോഡ് ( 8 ലക്ഷം)
ചെങ്കല്ലേപ്പള്ളി  തച്ചുപുഴ റോഡ് (10 ലക്ഷം)
ഇളംങ്കുളം  ഇല്ലിക്കോണ്‍ റോഡ് ( 17 ലക്ഷം)
ഇളംങ്കുളം  നിരപ്പത്ത് ചര്‍ച്ച് റോഡ് (8 ലക്ഷം)
തോപ്പില്‍പടി  തച്ചപ്പുഴ റോഡ് ( 14 ലക്ഷം)
രാമപുരം  കടമ്പനാട്ടു വാതിക്കല്‍ കിഴിതിരി റോഡ് (8 ലക്ഷം)
ഇളംങ്കുളം  തമ്പലക്കാട് റോഡ് ( 20 ലക്ഷം)
വാകക്കാട്  തഴയ്ക്കവയല്‍ ഞണ്ടുകല്ല് റോഡ് (50ലക്ഷം) എന്നീ റോഡുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക അനുവദിച്ചിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പായി റോഡുകളുടെ പുനര്‍നിര്‍മ്മാണ പണികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം എല്‍ എ പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയോടുകൂടി കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ ഉടനടി നടപ്പില്‍ വരുത്താന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മാണി സി കാപ്പന്‍ വ്യക്തമാക്കി.