Latest News
Loading...

18 കായ. 9 കിലോ തൂക്കം. ഇത് മോക്കി ഏത്തവാഴ



ഒരു കായയ്ക്ക് അരക്കിലോയിലധികം തൂക്കം. ആകെയുള്ള 18 കായ്കള്‍ക്കും കൂടി 9 കിലോയിലധികം തൂക്കം. മേലുകാവ് മേരിലാന്റ് പുലയന്‍പറമ്പില്‍ പി.എ മൈക്കിളിന്റെ വീട്ടുമുറ്റത്താണ് വ്യത്യസ്ത ഇനമായ മോക്കി ഏത്തവാഴക്കുല മൂപ്പെത്തിയത്. 


ഒരു പടല കുല മാത്രമേ ഉണ്ടാകൂ എന്നതാണ് ഈയിനത്തിന്റെ പ്രത്യേകതകളിലൊന്ന്. രണ്ടാമത്തെ പടലയില്‍ ഒരു കായും. ഇത്തരം വാഴയുടെ കുലകള്‍ക്ക് ചുണ്ടില്ലതാനും. സാധാരണ അഞ്ചോ ആറോ കായകള്‍ മാത്രാണ് കുലയിലുണ്ടാവുക. പക്ഷേ 18-ഓളം കായകള്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് മൈക്കിള്‍. 

കൃഷിക്കാരനായ മൈക്കിളിന് മകളുടെ പക്കല്‍ നിന്നുമാണ് വാഴവിത്ത് ലഭിച്ചത്. പുരയിടത്തില്‍ സ്ഥലമില്ലാത്തതിനാല്‍ മൈക്കിളിന് നല്‍കുകയായിരുന്നു. കന്നുകാലിതൊഴുത്തിലെ ചാണകവെള്ളം മാത്രമാണ് വളമായി നല്‍കിയത്. മറ്റ് രാസവളങ്ങളൊന്നും ചെയ്തിരുന്നില്ല. 



രണ്ടര ഏക്കര്‍ റമ്പൂട്ടാന്‍ ഉള്‍പ്പെടെ മൈക്കിളിന് മറ്റ് കൃഷികളുമുണ്ട്. വാഴ, കമുക്, മാംഗോസ്റ്റിന്‍ തുടങ്ങിയവയും പുരയിടത്തിലുണ്ട്. മോക്കി വാഴയുടെ രണ്ട് വിത്തുകളുള്ളതും കൃഷി ചെയ്യാനാണ് മൈക്കിളിന്റെ തീരുമാനം.