151 ഗാന്ധിമാർ, നൂറോളം കസ്തൂർബാമാർ, വാദ്യമേളങ്ങളുടെ അകമ്പടി, റോളർ സ്കേറ്റിംഗ് സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ്ക്രോസ് കേഡറ്റുകൾ രണ്ടായിരം പേരുടെ റാലി. ഗാന്ധിജയന്തിയുടെ 150 -ാം വാർഷികാഘോഷങ്ങള്‍ ചേര്‍പ്പുങ്കല്‍ സ്കൂളില്‍ സംഘടിപ്പിച്ചത് ഇങ്ങനെയായിരുന്നു. ആഘോഷങ്ങളുടെ വർണ്ണാഭമായ സമാപനം മോൻസ് ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.
ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്. എസ്. എസിൽ രാവിലെ പത്തുമണിക്ക് തുടങ്ങിയ റാലി പഞ്ചായത്ത് മെമ്പർ മിനി മാത്യു കീക്കോലിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇൻഫെന്റ് ജീസസ് പ്ലേസ്‌കൂൾ, ഹോളിക്രോസിലെ എൽ.പി, യു.പി. ഹൈസ്‌കൂൾ എന്നീ വിഭാഗങ്ങൾക്കായി നടന്ന ഗാന്ധി-കസ്തുർബാ വേഷ മത്സരങ്ങളിലെ വിജയികൾക്ക് മോൻസ് ജോസഫ് എം. എൽ. എ. സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗാന്ധിജി പകർന്ന ജീവിതമൂല്യങ്ങളാണ് ഓരോ ഇന്ത്യാക്കാരന്റെയും സാംസ്കാരിക അടിത്തറ എന്ന് എം. എൽ. എ. പറഞ്ഞു. ലോക വയോജന ദിനത്തോടനുബന്ധിച്ച് പ്രമുഖ പാരമ്പര്യ വൈദ്യനായ തൊണ്ണൂറ്റെട്ടുകാരനായ വടക്കേടത്ത് നാരായണൻ വൈദ്യരെ എം. എൽ. എ. പൊന്നാടയണിച്ച് ആദരിച്ചു.
സ്കൂൾ അസി.മാനേജർ ഫാ.ജെയിംസ് മടിയ്ക്കാങ്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റജി മാത്യു, ഹെഡ്മാസ്റ്റർ സന്തോഷ് കാവുകാട്ട്, സ്കൂൾ ചെയർപേഴ്സൺ കുമാരി അലന്റാ ജോസഫ്, ബിജു സെബാസ്റ്റ്യൻ, അനൂപ് ചാണ്ടി, ജോബി ജോർജ്, സി.ലിൻസി, സി.ഡോണ, കെ.എം.തോമസ്, ലൂസിക്കുട്ടി ഇമ്മാനുവൽ, ലീലാമ്മ തോമസ്, അന്നു ചാണ്ടി, മിനിമോൾ മാത്യു, സോജി ആൻ മേരി എന്നിവർ പ്രസംഗിച്ചു.




