മണ്ഡലത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രി ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണോ അതോ തിരുത്തലിന്റെ പാതയിലാണോ എന്ന് വ്യക്തമാക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കൈവശം ഉളളപ്പോഴാണ് വീട് നഷ്ടപ്പെട്ടവർക്ക് അവകാശപ്പെട്ട പണം നൽകാത്തത്. അധികാരത്തിന്‍റെ മറവിൽ ആർക്കും എന്തുമാകാം എന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്. അധികാരത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന നിലപാടാണ് ബിജെപിയുടേത്. ബാര്‍ കോഴയിൽ തെളിവില്ലെന്ന് കണ്ടതോടെ ആ പ്രചാരണം അവസാനിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവും പാലാ ഉപതിരഞ്ഞെടുപ്പെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും വെല്ലു വിളി ഏറ്റെടുക്കുകയാണ്. ശബരിമല വിശ്വാസികളെ സി.പി.എം കബളിപ്പിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധി ആവര്‍ത്തിക്കും. കേന്ദ്ര ഗവണ്‍മെന്റിനും സംസ്ഥാന ഗവണ്‍മെന്റിനും എതിരെയുള്ള ജനവികാരം തുടരുകയാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വീഡിയോ- Click here


