പാലാ ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പ്രചാരണത്തിനായി പി.ജെ. ജോസഫ് എത്തുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. ഇനി അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പി.ജെ. ജോസഫിന് യുഡിഎഫ് ഉറപ്പ് നൽകി. അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും കോൺഗ്രസ് നേതാക്കളുടെ അസൗകര്യത്തെ തുടർന്നു ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു
പാലായിൽ പ്രചാരണത്തിൽ നിന്നു വിട്ടു നിൽക്കുന്ന പി.ജെ.ജോസഫിനെ അനുനയിപ്പിക്കാൻ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. കോട്ടയം ഡിസിസി ഓഫിസിലായിരുന്നു യോഗം. ബെന്നി ബെഹനാനെയും മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയുമാണ് ജോസഫിന്റെ അതൃപ്തി പരിഹരിക്കാൻ കെപിസിസി ചുമതലപ്പെടുത്തിയിരുന്നത്. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോൻസ് ജോസഫ്, ടി.യു.കുരുവിള, ജോയ് എബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഓണത്തിനുശേഷം പി.ജെ. ജോസഫ് പ്രചാരണത്തിനെത്തമെന്നു യുഡിഎഫ് നേതാക്കൾ അറിയിച്ചു. യുഡിഎഫിന്‍റെ വിജയമാണ് ജോസഫിന്റെ ലക്ഷ്യമെന്ന് മോന്‍സ് ജോസഫ് എംഎൽഎയും പ്രതികരിച്ചു. യുഡിഎഫില്‍ ഒരു നേതാവിനു നേരെയും അസ്വസ്ഥതയുണ്ടാവുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും ബെന്നി ബെഹ്നാന്‍ ഉറപ്പു നൽകി.