Latest News
Loading...

എൽ ഡി .എഫ് സർക്കാർ സമ്പൂർണ്ണ പരാജയം - അടൂർ പ്രകാശ് എം.പി


പാലാ: മുഴുവൻ ജനവിഭാഗങ്ങളെയും വെറുപ്പിച്ച സർക്കാരാണ് പിണറായി വിജയന്റേതെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു.പാർലമെന്റ് തെരഞ്ഞെടുപ്പു ഫലം ഭരണത്തിന്റെ വിലയിരുത്തലായി മാറിയപ്പോൾ രാജി വച്ച് ഒഴിയാതെ അധികാരത്തിൽ കടിച്ചു തൂങ്ങി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്ന് അടൂർ പ്രകാശ് പറഞ്ഞു.പാലായിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ മുന്നേറ്റം യു.ഡി.എഫ് നേടും. പിണറായി പാലായിൽ വരുന്നതോടെ എൽ.ഡി.എഫ് പതനം ഉറപ്പാക്കാനാവും അടൂർ പ്രകാശ് പറഞ്ഞു.യു: ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ കട നാട് പഞ്ചായത്ത് പര്യടനം കുറുമണ്ണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂർ പ്രകാശ്' -  യോഗത്തിൽ ടോം കോഴിക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്ത്യൻ എം എൽ .എ :റോജി: എം ജോൺ എം.എൽ.എ ,ബേബി ഉറുമ്പുകാട്ട് എന്നിവർ പ്രസംഗിച്ചു.