മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രയാണം എതിരാളികളെ പിന്നിലാക്കി മുന്നേറുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രചാരണവും ആരംഭിച്ച ഇടതു മുന്നണി ആദ്യഘട്ടത്തിൽ തന്നെ മേൽക്കൈ നേടി. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച അന്നു തന്നെ മണ്ഡലത്തിന്റെ എല്ലായിടത്തും പ്രചാരണ ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചു. പരിചയപ്പെടുത്തൽ ആവശ്യമില്ലാത്തത് മാണി സി കാപ്പന് ഏറെ ഗുണം ചെയ്തു.
മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പഞ്ചായത്ത് കൺവൻഷനുകൾ ഇന്നലെ പൂർത്തീകരിച്ചു. എലിക്കുളം, മുത്തോലി, രാമപുരം, മേലുകാവ്, തലനാട്, മീനച്ചിൽ, കരൂർ, മൂന്നിലവ് എന്നിവിടങ്ങളിലെ കൺവൻഷനുകളാണ് പൂർത്തീകരിച്ചത്.
വ്യക്തിഗത സന്ദർശനങ്ങളും മരണവീടു സന്ദർശനവും നടത്തിയ മാണി സി കാപ്പൻ ഇന്നലെ എസ് എഫ് ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ചരിത്ര വിജയങ്ങളുടെ മഹാസംഗമം' പരിപാടിയിലും സംബന്ധിച്ചു. പരിപാടിക്ക് മുമ്പ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് എട്ടു പഞ്ചായത്തുകളിൽ നടന്ന കൺവൻഷനുകളിലും പങ്കെടുത്തു.


0 Comments