Latest News
Loading...

ഇലക്ട്രോണിക് മെഷീനിൽ വോട്ടുചെയ്ത് ഹോളിക്രോസിലെ കുട്ടികൾ


ജനാധിപത്യത്തിന്റെ ആധുനിക സംവിധാനമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ  വോട്ടെടുപ്പ് നടത്തി ചേർപ്പുങ്കൽ ഹോളിക്രോസ്  സ്കൂൾ.  സ്കൂൾ  പാർലമെന്റ്  തെരഞ്ഞെടുപ്പിൽ കുട്ടികൾ മുഴുവനും വോട്ടുചെയ്തത് യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തിലാണ്.തിരിച്ചറിയൽ കാർഡ് കാണിച്ച്, ഒപ്പിട്ട്, കൈയ്യിൽ മഷി പുരട്ടി, വോട്ട് ചെയ്ത് ജനാധിപത്യത്തിന് ഭാഗമായ സന്തോഷമായിരുന്നു  ഓരോരുത്തരുടേയും മുഖത്ത്.

  പ്രിസൈഡിംഗ് ഓഫീസർ 3 പോളിംഗ് ഓഫീസർമാർ സ്കൗട്ട് കേഡറ്റുകളുടെ നിയന്ത്രണം തുടങ്ങി മുഴുവൻ കാര്യങ്ങളിലും ഒരു പോളിംഗ് സ്റ്റേഷനിലെ പോലെ ഒരുക്കിയിരുന്നു.പാലാ ഉപതെരഞ്ഞെടുപ്പിന് മാതാപിതാക്കളോടൊപ്പം വോട്ടിംഗ് കാണാൻ പോയ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു ഇലക്ട്രോണിക് വോട്ടിംഗ്.