യു.ഡി.എഫ് പാലായില്‍ തകർന്നടിയുമെന്ന് PC ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു. എന്‍.ഡി.എയുടെ ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണ രംഗത്ത് എന്‍.ഡി.എയും രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. പഞ്ചായത്തടിസ്ഥാനത്തിൽ നേതാക്കൾ തന്നെ വീടുകളിലെത്തി വോട്ടഭ്യർത്ഥിക്കുയാണ്. തലപ്പലം പഞ്ചായത്തില്‍ പി.സിജോർജ്ജ എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു ഭവന സന്ദർശനത്തിന് തുടക്കമായത്.
മുതിർന്ന നേതാവായ പി.ജെ.ജോസഫിനെ അപമാനിക്കുകയാണ് ജോസ്.കെ.മാണി ചെയ്തതെന്ന് പി.സി ജോർജ് പറഞ്ഞു. യു.ഡി.എഫ് പാലായില്‍ തകർന്നടിയും. മൽസരചിത്രത്തില്‍ പോലും യു.ഡി.എഫില്ല. എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലാണ് മൽസരമെന്നും ഇത്തവണ എന്‍.ഡി.എയ്ക്ക് വിജയം ഉറപ്പാണെന്നും ജോർജ് പറഞ്ഞു. മോഡി സർക്കാരിന്‍റെ ജനകീയ പദ്ധതികളുടെ പ്രതിഫലനം ഉണ്ടാകമെന്നും കേന്ദ്ര പദ്ധതികൾക്ക് പിണറായി സർക്കാർ തടസം നിൽക്കുകയാണെന്നും പി.സി ജോർജ്ജ് എം.എല്‍.എ കൂട്ടിച്ചേർത്തു.
തലപ്പലം പഞ്ചായത്തംഗം മേരി മേൾ മൈക്കിൾ, ബി.ജെ.പി നേതാക്കളായ സോമശേഖരൻ തച്ചേട്ട്, ബിനീഷ് ചൂണ്ടച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് ഭവന സന്ദർശനം നടന്നത്.
Watch video here -> https://circle.page/post/1328084?utm_source=an&person=fYvu



