രാമപുരം: എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ വിജയത്തിനായി എൻ.സി.പിയുടെ കലാ വിഭാഗമായ ദേശീയ കലാ സംസ്കൃതി സംഘടിപ്പിച്ച കലാ ജാഥയുടെ ഉദ്ഘാടനം രാമപുരം ജംഗ്ഷനിൽ എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറി റ്റി.പി. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കലാസംസ്കൃതി ചെയർമാൻ മമ്മി സെഞ്ച്വറി അദ്ധ്യക്ഷനായി. ചലച്ചിത്ര സംവിധായകൻ വിനയൻ ഫ്ലാഗ് ഓഫ് ചെയ്ത കലാജാഥ സിനിമാതാരം ജാഫർ ഇടുക്കി മുഖ്യാതിഥിയായി. കെ.ചന്ദ്രശേഖരൻ, വി.ജി.രവീന്ദ്രൻ, എം.എം.അശോകൻ, വി.ജി.വിജയകുമാർ, കാണക്കാരി അരവിന്ദാക്ഷൻ, എം.പി.കൃഷ്ണൻ നായർ, എം.റ്റി. ജാന്റീഷ്, ബെന്നി മൈലാടൂർ, എം.ആർ.രാജു, ജോഷി ഏറത്ത്, സോണി സേവ്യർ, ജോണി കെ.എ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കേൾവിക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന അമേരിക്കൻ പാവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകി കൈയ്യടി വാങ്ങുകയും ചെയ്തു. മാണി സി. കാപ്പൻ ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്ന ചോദ്യത്തിന് പതിനായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പാവയുടെ ഉത്തരം ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
തുടർന്ന് അതിഥിയായി എത്തിയ മാവേലിയും പ്രശസ്ത കലാകാരന്മാർ അവതരിപ്പിച്ച തെരുവു നാടകവും ഗാനാലാപനവും തടിച്ചുകൂടിയ ജനാവലിയക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. പാലാ നിയോജക മണ്ഡലത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പര്യടനം നടത്തുന്ന ഈ കലാജാഥ സെപ്തംബർ 15 വൈകിട്ട് സമാപിക്കും.