Latest News
Loading...

കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി സിറിയക് തോമസിന്‍റെ വിമര്‍ശനം




യു.ഡി.എഫിലെ ഘടകകക്ഷികൾക്ക് വേണ്ടി പാലായിലെ സ്വാതന്ത്ര്യ സമര സേനാനികളായ കോൺഗ്രസ് നേതാക്കളെപ്പോലും തമസ്കരിക്കുകയായിരുന്നുവെന്ന് ഡോ. സിറിയക് തോമസ്. പാലായില്‍ പ്രൊഫ കെ.എം ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിയുകയായിരുന്നു ഡോ സിറിയക് തോമസ്.  മുന്നണിക്ക് ഭരണം കിട്ടാൻ വേണ്ടി കോൺഗ്രസിന്‍റെ കഴിവും രാഷ്ട്രീയ പാരമ്പര്യവുമുള്ളവരെ അരനൂറ്റാണ്ടിലധികമായി ഘടകകക്ഷികൾക്ക് വേണ്ടി ബലികഴിച്ചു.  

പാലായിലെ  സ്വാതന്ത്യ സമര സേനാനികൾക്ക് സ്മാരകം പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. ഉള്ള സ്മാരകങ്ങൾ പോലും ഇല്ലാതാകുന്നു. ഇതിൽ മറുപടി പറയേണ്ടത് നഗരസഭ കൗൺസിലാണ്. ഇതിനെതിരെ ചെറു വിരലനക്കാൻ പോലും ഇവിടുത്തെ കോൺഗ്രസിന്‍റെ കൗൺസിലർമാർക്കായിട്ടില്ലെന്നും സിറിയക് തോമസ് പറഞ്ഞു. 

പാലാ ടൗൺഹാൾ ആരുടെ പേരിലാണോ സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ ചിത്രം പോലും അവിടെ നിന്നും നീക്കം ചെയ്യപ്പെട്ടു. പാലായിലെ പഴയ കാല കോൺഗ്രസ് നേതാക്കളുടെ പേരെങ്കിലും നിലനിർത്തപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കെ.പി.സി.സി  പ്രസിഡന്‍റും ഡി.സി.സി പ്രസിഡന്‍റും വേദിയിലിരിക്കുന്പോഴായിരുന്നു  ഡോ സിറിയക് തോമസിന്റെ വിമർശനം.

വീഡിയോ കാണാം... https://circle.page/post/1297736?utm_source=an&person=fYvu