Latest News
Loading...

ജനവിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരണ് കേരളത്തിലേതെന്ന് ചെന്നിത്തല



പാലാ ഉപതെരഞ്ഞെടുപ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതിയതിന്റെ തുടര്‍ച്ചയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലായി പാലാ ഉപതെരഞ്ഞെടുപ്പ് മാറുമെന്നും ചെന്നിത്തല പറഞ്ഞു. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ രണ്ടാംദിന പ്രചരണ പരിപാടി ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്തത് ഇടതു സര്‍ക്കാരിനും മോദി സര്‍ക്കാരിനും എതിരായാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ തുടര്‍ച്ചായവും പാലാ ഉപതെരഞ്ഞെടുപ്പിലും ഉണ്ടാവുക. ജവിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണ് ഇവിടുള്ളത്. ഇടതു ഭരണത്തിന്റെ തണലില്‍ അക്രമവും കൊലപാതകവും വര്‍ധിക്കുകയാണ്. പിഎസ്‌സിയുടെ വിശ്വാസ്യത പോലും ഇല്ലാതായി. പിഎസ്‌സി ക്രമക്കേട് അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.


മണ്ഡലകാലം ആരംഭിക്കാനിരിക്കെ മുഖ്യമന്ത്രി വീണ്ടും യുവതി പ്രവേശനത്തെ അനുകൂലിച്ച് സംസാരിക്കുന്നു. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. രാജ്യം സാമ്പത്തികമായി തകര്‍ന്നു. ആര്‍ബിഐ കരുതല്‍ ധനം പോലും എടുത്ത് വിനിയോഗിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോഴും പലയിടത്തും ജപ്തി തുടരുകയാണെന്നും ചെന്നിത്തല ആരോപിച്ചു. തോമസ് ചാഴികാടന്‍ എംപി, രമ്യാ ഹരിദാസ് എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, സ്ഥാനാര്‍ത്ഥി അഡ്വ. ജോസ് ടോം തുടങ്ങിയവര്‍ പങ്കെടുത്തു.

വീഡിയോ കാണാം... Click here