Latest News
Loading...

പി.ജെ ജോസഫ് ധാരണ ലംഘിച്ചെന്ന് ജോസ് കെ മാണി



പി.ജെ ജോസഫ് ധാരണ ലംഘിച്ചെന്ന് ജോസ് കെ മാണി പറഞ്ഞു. വിഷയം ഗൗരവമായിതന്നെയാണ് കേരള കോണ്‍ഗ്രസും കാണുന്നത്. ഇത് ഗൗരവത്തോടുകൂടിയാണ് യുഡിഎഫും കാണുന്നത്. വിമതനീക്കമായി തന്നെയാണ് ഇതിനെ വിലയിരുത്തുന്നത്. യുഡിഎഫ്  പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ് ജോസ് ടോം. പി.ജെ ജോസഫ് ആരെയാണ് വെല്ലുവിളിക്കുന്നതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ജോസ്.കെ മാണി പറഞ്ഞു.വിമത സ്ഥാനാര്‍ഥിത്വം മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലന്ന് ജോസ് വിഭാഗം നേതാക്കളും പറഞ്ഞു.  മുന്നണിയെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം. നോമിനേഷനില്‍ അപാകതയുണ്ടെന്ന വാദം തെറ്റാണ്. രണ്ടില ചിഹ്നത്തില്‍ മത്സരിപ്പിക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ ശ്രമമെന്നും ഇതിനെ സംശയിക്കുന്നതായി നേതാക്കള്‍ പറഞ്ഞു. ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ടിക്കറാം മീണക്ക് കത്ത് നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.