Latest News
Loading...

ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുട്ടി സഹായം തേടുന്നു


ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ഗുരുതരാവസ്ഥയിലായ പത്ത് വയസുകാരൻ ചികിത്സാ സഹായം തേടുന്നു. കഴിഞ്ഞ ദിവസം വാഗമണ്ണിലാണ് ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശികൾക്ക് പരുക്കേറ്റത്. തലച്ചോറിന് പരിക്കേറ്റ ചെന്നൈ സ്വദേശി മോഹനന്‍റെ ഭാര്യ ഹനീഷാണ് ചികിത്സാ സഹായം തേടുന്നത്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് കുട്ടി. 

നിലവിൽ മൂന്നു ഓപ്പറേഷൻ നടന്നു. ഇപ്പോളും വെന്‍റിലേറ്റർ സപ്പോർട്ടിൽ ആണ് ജീവൻ നിലനിൽക്കുന്നത്. ദിവസേന ഇരുപതിനായിരം രൂപ വേണ്ടി വരുന്നുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണക്കാരായ ഇവർക്ക് ഹോസ്പിറ്റൽ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്.

ഹനീഷിന്‍റെ ചികിത്സാ സഹായാർഥം നാട്ടുകാർ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് ടി നഗർ ശാഖയിലാണ് അക്കൗണ്ട്. നമ്പർ- 80808110102875. ഐഎഫ്എസ് കോഡ്- യുടിഐബി 0000014. 

അതേസമയം വിനോദസഞ്ചാരത്തിന് വാഗമണ്ണിൽ വന്ന ഈ കുട്ടിയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കണമെന്നും ഇതേപോലെയുള്ള  അപകടങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ  വേണ്ട മേൽ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ്‌ വാഗമൺ മണ്ഡലം പ്രസിഡന്‍റ് ഇ.ഡി. ജെയിംസ് ആവശ്യപ്പെട്ടു.