Latest News
Loading...

പാലാരിവട്ടം പാലം വിഷയത്തില്‍ അന്വേഷണത്തെ നേരിടാന്‍ തയാറെന്ന് ഉമ്മന്‍ചാണ്ടി



പാലാരിവട്ടം പാലം കേസിൽ ഏത് അന്വേഷണവും നേരിടാന്‍  തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി.  അഴിമതി നടത്തിയവർ നിയമത്തിന്റെ മുൻപിൽ വരണം. പ്രകോപനപരമായ പ്രസ്താവന നടത്തി ആർക്കെങ്കിലും എതിരെ തന്നെ കൊണ്ട് പറയിപ്പിക്കാൻ നോക്കിയാൽ നടക്കില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ്ണ ബോധ്യമുണ്ട്. പാലാരിവട്ടം കേസിനെ രാഷ്ട്രിയമായി കാണുന്നില്ല. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ്  ഗവൺമെന്‍റാണ് പദ്ധതി വിഹിതം കുറവ് ചിലവഴിച്ചതെന്നും ഉമ്മൻ ചാണ്ടി എം.എല്‍.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വീഡിയോ കാണാം.... Click Here