Latest News
Loading...

ജോസ് ടോമിനെ അപകീര്‍ത്തിപ്പെടുത്തി ലഘുലേഖ. പരാതിയുമായി യു.ഡി.എഫ്



പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ അപകീര്‍ത്തിപ്പെടുത്തും വിധം ലഘുലേഖകള്‍ വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്ത്. അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം ജോര്‍ജ്ജിന്റെ പേരില്‍ കെ.എം ജോര്‍ജ് ഫോറം ഇറക്കിയ ലഘുലേഖയില്‍ മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊസസിംഗ് സെസൈറ്റിയിലെ ജോസ് ടോം ഉള്‍പ്പെട്ട അഴിമതിയാരോപണം ഉന്നയിച്ചുള്ളതായിരുന്നു ലഘുലേഖകളില്‍ ഒന്ന്. 1992-ലെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുമായ് ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകളെന്ന രീതിയിലാണ് മറ്റൊന്ന്. 
സംഭവത്തില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. രാഷ്ട്രീയവും ആശയപരവുമായി നേരിടേണ്ടതിനു പകരം വ്യക്തിഹത്യയും അപകീര്‍ത്തിപ്പെട്ടത്തുന്നതിനും വേണ്ടിയുള്ള നോട്ടീസ് വിതരണം ഹീന നടപടിയാണെന്നും വോട്ടര്‍മാര്‍ ഇത് തള്ളിക്കളയുകയേ ഉള്ളൂവെന്നും ജോസ്.കെ.മാണി പ്രസ്താവനയിലൂടെ പ്രതികരിച്ചു.