Latest News
Loading...

ചിഹ്നം സംബന്ധിച്ച് യുഡിഎഫും നേതൃത്വവും തീരുമാനിക്കുമെന്ന് ജോസ് ടോം

പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷം പേരും നിഷയുടെ പേരാണ് തീരുമാനിച്ചതെന്ന് പാലായിലെ നിയുക്ത സ്ഥാനാര്‍ത്ഥി അഡ്വ. ജോസ് ടോം. തന്നോട് അഭിപ്രായം ചോദിച്ചപ്പോഴും തന്റെ പേരല്ല പറഞ്ഞത്. മാണി കുടുംബത്തില്‍ നിന്നും ആളെ വേണ്ടെന്ന് അവര്‍തന്നെ തീരുമാനിച്ചു. കേരള കോണ്‍ഗ്രസിന് മറ്റൊരാള്‍ക്ക് കീഴടങ്ങേണ്ട കാര്യമില്ല. ജോസ്.കെ മാണിയും റോഷി അഗസ്റ്റിനുമാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തത്.
മാണിയുടെ പിന്‍ഗാമിയായി ആര് മല്‍സരിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. തനിക്കെതിരെ അച്ചടക്ക നടപടി എടുത്തതായി കത്ത് കിട്ടിയില്ല. ആ പാര്‍ട്ടിയിലെ അംഗമല്ലാത്തതിനാല്‍ ആ നടപടി വിലപ്പോവില്ല. ചിഹ്നം സംബന്ധിച്ച് യു.ഡി.എഫ് തീരുമാനമെടുക്കും. നിഷ ജോസ്.കെ.മാണി സ്ഥാനാര്‍ത്ഥി ആകരുതെന്ന് പി.ജെ ജോസഫ് പറഞ്ഞതുകൊണ്ടല്ല മല്‍സരിക്കാത്തത്. നിഷ മല്‍സരിക്കേണ്ടതില്ലെന്ന് ജോസ്.കെ.മാണി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇത്തരത്തില്‍ പ്രചരിപ്പിച്ചത് മാധ്യമങ്ങളും സോഷ്യല്‍മീഡിയയുമാണ്. തന്നെപ്പോലെ തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിവുള്ള മറ്റുള്ളവരും ഇവിടെയുണ്ട്. തന്നെ പരിഗണിക്കണമെന്ന് ഒരു ഫോറത്തിലും ആവശ്യപ്പെട്ടിട്ടില്ല. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് താനും സമിതികളില്‍ പറഞ്ഞത്. ചിഹ്നം എന്നത് വലിയ പ്രസക്തിയുള്ള കാര്യമായി താന്‍ പരിഗണിക്കുന്നില്ല. ആളുകള്‍ക്ക് സ്ഥാനാര്‍ത്ഥിയെ തിരിച്ചറിയാനുള്ള ഉപാധിയായാണ് ചിഹ്നം ഉപയോഗിക്കുന്നത്. ജോസ്.കെ.മാണിയും യു.ഡി.എഫും ഏത് ചിഹ്നത്തില്‍ മല്‍സരിക്കണമെന്ന് പറയുന്നോ ആ ചിഹനത്തില്‍ മല്‍സരിക്കും. മാണിസാറിന്റെ ചിത്രമാണ് എല്ലാവരുടെയും മനസില്‍. അതാണ് തന്റെ ചിഹ്നവും. അദേഹം കാണിച്ചുതന്ന വഴികളിലൂടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 



Post a Comment

0 Comments