നമ്മള്‍ ഈരാറ്റുപേട്ടക്കാര്‍ ഫേസ്ബുക്ക് ഗ്രൂപ്പും, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വിശപ്പ് രഹിത ഈരാറ്റുപേട്ട, സമൃദ്ധം പദ്ധതി വി.കെ.സി മമ്മദ് കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ടയുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. കാരുണ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച സംഘടനകളെയും, വ്യക്തികളെയും നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു.തോമസ് ആദരിച്ചു. പ്രശസ്ത ചലച്ചിത്ര താരം ചാര്‍ലി പാല മുഖ്യഅതിഥിയായി. നഗരസഭ ആക്ടിംഗ് ചെയര്‍പെഴ്‌സണ്‍ ബള്‍ക്കീസ് നവാസ്, കൗണ്‍സിലര്‍മാരായ വി.എം.സിറാജ്, നിസാര്‍ ഖുര്‍ബാനി, അഡ്വ.വി.പി.നാസര്‍ ,ഇസ്മായില്‍ കീഴേടം, പുത്തന്‍പള്ളി ചീഫ് ഇമാം മുഹമ്മദ് നദീര്‍ മൗലവി, ഫാ.അഗസ്റ്റിന്‍ പാലക്കപ്പറമ്പില്‍, എ.എം.എ ഖാദര്‍, എം.കെ തോമസ് കുട്ടി, കെ.കെ ഫിലിപ്പ് കുട്ടി, ആര്‍.സി നായര്‍, നാസര്‍ വിന്നര്‍, ഫൈസല്‍, ഹക്കീം പുതുപറമ്പില്‍, ജാമിര്‍ വി.എം വെട്ടിക്കല്‍, ബാസിത് അന്‍സാരി, അമീര്‍.പി.ചാലില്‍, ഷെഫീഖ് കേര, ഖാദര്‍ മണക്കാട്ട്, സത്താര്‍ മറ്റക്കാട്, സമദ്, സാജിദ് കൊല്ലംപറമ്പില്‍, ഷിയാസ്, ഹസീബ്, നിസാര്‍ ആലുംന്തറ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

