Latest News
Loading...

ജോസ് കെ മാണിയുടെ ധാർഷ്ട്യവും ജോസ് ടോമിന്റെ നാവും പരാജയ കാരണം


കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പരാജയ കാരണം ജോസ് കെ മാണിയുടെ ധാർഷ്ട്യവും സ്ഥാനാർത്ഥി ജോസ് ടോമിന്റെ നാക്കുമാണെന്ന വിപി സജീന്ദ്രൻ MLA പറഞ്ഞതാണ് യാത്ഥാർത്ഥ്യമാണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട വേദിയിൽ വച്ച് തനിക്ക് ചിഹ്നവും , പി ജെ ജോസഫിന്റെ ഔദാര്യവും വേണ്ടെന്ന ജോസ് ടോമിന്റെ അഹങ്കാര വാക്കുകളും തുടർന്ന് മാദ്ധ്യമങ്ങളുടെ മുന്നിലും  പ്രസംഗ വേദികളിലും അദ്ദേഹം നടത്തിയ അഹന്ത നിറഞ്ഞ വാക്കുകളുമാണ് പരാജയത്തിന്റെ മറ്റൊരു കാരണമെന്ന് സജി കൂട്ടിച്ചേർത്തു.

യു ഡി എഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിലെത്തിയ സീനിയർ നേതാവ് പി ജെ ജോസഫിനെ കൂക്കി വിളിക്കുകയും , അസഭ്യ വർഷം നടത്താൻ ആളെ ഏർപ്പെടുത്തുകയും ചെയ്ത ജോസ് കെ മാണിയാണ് യഥാർത്ഥ വില്ലനെന്നും, കെ എം മാണി സാർ മരിക്കുന്നതിനും മാസങ്ങൾക്കു മുമ്പേ സീനിയർ നേതാക്കളായ ജോസഫ് സാറിനെയും, സി എഫ് തോമസ് സാറിനെയും ഒഴിവാക്കി പാർട്ടി പിടിക്കാൻ ജോസ് കെ മാണിയാണ് ശ്രമം നടത്തിയതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും സജി പറഞ്ഞു.          ലഭിക്കാമായിരുന്ന രണ്ടില ചിഹ്നം സ്ഥാനാർത്ഥിക്ക് ലഭിക്കാതിരിക്കാൻ ഗൂഡാലോചന നടത്തിയവർ ആരാണെന്ന് യുഡിഎഫ് അന്വേഷിക്കണമെന്ന് സജി ആവശ്യപ്പെട്ടു.

   ജോസ് കെ മാണിയുടെ സൈബർ വിഭാഗത്തിന്റെ അസഭ്യ വർഷങ്ങളും പരാജയത്തിന്റെ ആക്കം കൂടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച പി.ജെ ജോസഫിനെ സന്ദർശിച്ച് പി ജെ ജോസഫിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ തോമസ് ചാഴികാടൻ കാണിച്ച മര്യാദ പോലും ജോസ് ടോമിന് ഉണ്ടായില്ല.

പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം വാങ്ങി വിജയിച്ച ശേഷം കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രതിഛായയിൽ ലേഖനമെഴുതിയതും, ജില്ലാ പഞ്ചായത്തിലും, പാലാ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും യു ഡി എഫ് ധാരണ ലംഘിച്ചതും  പരാജയ കാരണമായി ഈ യാഥാർത്ഥ്യങ്ങൾ മറച്ചു വച്ചാണ് പി ജെ ജോസഫ് സാറിനെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

           പാലായിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ച് മുത്തോലിയിൽ ജോസ് വിഭാഗം നേതാക്കൾ കോൺഗ്രസ് പതാക കത്തിച്ചത് ജോസ് വിഭാഗത്തിന്റെ ധാർഷ്ട്യത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ജോർജ് പുളിങ്കാട്, പ്രസാദ് ഉരുളികുന്നം, ജയ്സൻ ഒഴുകയിൽ, രാജൻ കുളങ്ങര തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.