Latest News
Loading...

പൂഞ്ഞാറില്‍ മുത്തൂറ്റ് ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരിയുടെ മേല്‍ മീന്‍വെള്ളം ഒഴിച്ചു



പൂഞ്ഞാര്‍ തെക്കേക്കരയില്‍ മുത്തൂറ്റ് ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരയുടെ മേല്‍ മീന്‍വെള്ളം ഒഴിച്ചതായി പരാതി. ഇന്നുച്ചയോടെയായിരുന്നു സംഭവം. പോലീസ് നോക്കിനില്‍ക്കെയാണ് സമരക്കാര്‍ 2 ജീവനക്കാരികളുടെ മേല്‍ മലിനജലം ഒഴിച്ചത്. സംഭവത്തില്‍ ജീവനക്കാരിയായ കുന്നോന്നി സ്വദേശിനി ശാലിനി ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കി. 

പൂഞ്ഞാര്‍ ടൗണില്‍ പഴയ സഹകരണബാങ്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നിടത്താണ് മുത്തൂറ്റിന്‍റെ ഓഫീസ്. ഒന്നാം നിലയിലേയ്ക്കുള്ള പടികളുടെ ഷട്ടര്‍ തുറക്കുന്നതിനിടയിലായിരുന്നു മലിനജലം ഒഴിച്ചത്. നിരവധിപേര്‍ നോക്കിനില്‍ക്കുന്പോഴായിരുന്നു സംഭവം. പ്ലാസ്റ്റിക് കൂട്ടിലെത്തിച്ച വെള്ളം ഇവരുടെ ദേഹത്തൊഴിച്ച സംഭവത്തില്‍ പൂഞ്ഞാര്‍ പയ്യാനിത്തോട്ടം സ്വദേശിയായ അമലിനെതിരെ പോലീസ് കേസെടുത്തു. 

സംഭവത്തില്‍ കണ്ടാലറിയാവുന്ന 11 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു.