Latest News
Loading...

നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേയ്ക്ക് ഇടിച്ചുകയറി അപകടം



തൊടുപുഴ മുട്ടം റൂട്ടില്‍ ബൈക്ക് ബസിനടിയില്‍പെട്ട് 2 യുവാക്കള്‍ക്ക് ഗുരുത പരിക്ക്. പുളിമൂട്ടില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.

മൂവാറ്റുപുഴ മൂലമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിംപിള്‍ ബസിനടിയിലേയ്ക്കാണ് യുവാക്കളുടെ വാഹനം ഇടിച്ചുകയറിയത്. 
ഇടുക്കി സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.  ഒരു യുവാവിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. ബസിന്റെ മുന്‍ചക്രത്തിനിടയില്‍ കുടുങ്ങിയ ഇരുവരെയും അല്‍പസമയത്തിന് ശേഷമാണ് പുറത്തെടുക്കാനായത്. 

ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുത പരിക്കേറ്റ ഒരാളെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു