അപകടങ്ങളും അപകടസാധ്യതകളും മുന്‍പില്‍ കണ്ട് പാലായില്‍ ഹൈവേ പൊലീസിന് പുതിയ വാഹനം. കോട്ടയം ജില്ലയില്‍ അനുവദിച്ച മൂന്നാമത് ഹൈവേ പട്രോളിംഗ് വാഹനം പാല പോലീസ് സ്റ്റേഷനാന്ന് ലഭിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ മുതല്‍ നെല്ലാപ്പാറ വരെയുള്ള ഭാഗത്തായിരിക്കും പുതിയ ടീമിന്റെ സേവനം.
ജി.പി.എസ്.സംവിധാനം, സ്‌ട്രെക്ച്ചര്‍, ഫസ്റ്റ്എയിഡ്, ക്യാമറ, ശക്തിയേറിയ വെളിച്ച സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി സൗകര്യങ്ങളോടെയാണ് വാഹനം. പാലാ ഡിവിഷനു കീഴിലുള്ള മേലുകാവ്, രാമപുരം, പാലാ, കിടങ്ങൂര്‍ കോട്ടയം ഡിവിഷനിലെ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ പരിധിയിലുമുള്ള ഹൈവേകളില്‍ ഇവരുടെ സേവനം ലഭ്യമാവും.
ഈ വാഹനത്തില്‍ എസ്.ഐ. റാങ്കിലുള്ള ഒരു ഓഫീസറും, ഒരു സിവില്‍ പോലീസ് ഓഫീസറും, ഒരു ഡ്രൈവറും ഉണ്ടാവും. ഹൈവേകളില്‍ വാഹന പരിശോധന നടത്തുകയും അപകടം നടന്ന സ്ഥലങ്ങളില്‍ ഉടനടി എത്തുവാനുള്ള സംവിധാനവും ഹൈവേ പോലീസിനുണ്ട്.ഇവരുടെ പരിധിയിലുള്ള സ്ഥലങ്ങളില്‍ എവിടെയെങ്കിലും അപകടം നടന്നാല്‍ ആ സ്ഥലത്തു നിന്നും 98461001OO എന്ന നമ്പരില്‍ വിളിച്ചാല്‍ ജി.പി, എസ്.സംവിധാനം ഉപയോഗിച്ച് സ്ഥലം കണ്ടെത്തി അപകടസ്ഥലത്ത് ഉടന്‍ തന്നെ സഹായം ലഭ്യമാവും.
കോട്ടയം ജില്ലയില്‍ ഇത്തരത്തിലുള്ള സംവിധാനമുള്ള മൂന്നാമത്തെ പോലീസ് ഡിവിഷനാണ് പാലാ. കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ ഡിവിഷനുകളിലാണ് ഇതിനു മുന്‍പ് ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.
.
.
.
.
വീഡിയോ കാണാം... https://circle.page/post/1340542?utm_source=an&person=fYvu




