മീനച്ചില്‍ താലൂക്കിലെ സഹകരണ സംഘങ്ങളുടെ കര്‍ഷക,ഉദ്യോഗസ്ഥ വഞ്ചനയും ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു. താലൂക്കിലെ റബര്‍ കര്‍ഷകരുടെ അശ്രയമായിരുന്ന പാലാ മാര്‍ക്കറ്റിംഗ് , മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘങളില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായ കര്‍ഷകര്‍കരും, ജിവനക്കാരും ഇപ്പോഴും ദുരിതത്തിലാണ്.
മീനച്ചില്‍ താലൂക്കിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങും തണലുമായിരുന്ന പാലാ മാര്‍ക്കറ്റിംഗ്, മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങളുടെ തകര്‍ച്ച കര്‍ഷകര്‍ക്ക് ആഘാതമാവുകയാണ്. റബ്ബര്‍ വ്യാപാരവും സംഭരണവും വിപണനവും നടത്തിയിരുന്ന സ്ഥലങ്ങള്‍ കര്‍ഷകരില്‍ നിന്ന് വലിയ തുകകള്‍ നിക്ഷേപമായും സ്വീകരിച്ചിരുന്നു. എന്നാല്‍ ഭരണ സമിതികളുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം സംഘങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു.
നിക്ഷേപമായും പാല്‍വില ഇനത്തിലും വന്‍തുകകള്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും നല്‍കാനുണ്ട്. മീനച്ചില്‍ സൊസൈറ്റി പ്രവര്‍ത്തനരഹിതമായിട്ട് 2 വര്‍ഷത്തിലേ റെയായി. സൊസൈറ്റിയിലും ഫാക്ടറിയിലും ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ വരുമാനം നഷ്ടപ്പെട്ടതോടെ ദുരിതത്തിലായി. സംഘത്തില്‍ വിശ്വസിച്ച പണം നിക്ഷേപിച്ചവര്‍ വീടു നിര്‍മ്മാണവും മക്കളുടെ വിവാഹവും നടത്താന്‍ കഴിയാതെ ദുരിതത്തിലായി. ഭരണ സമിതി അംഗങ്ങള്‍ ലക്ഷങ്ങള്‍ പിഴയായി അടയ്ക്കണമെന്ന നിര്‍ദ്ദേശവും രജിസ്ട്രര്‍ പുറപ്പെടുവിച്ചിരുന്നു.
വീഡിയോ കാണാം... Click Here




