
നാല് പഞ്ചായത്തുകളില്‍ ഇന്ന് യു.ഡി.എഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കും. രാമപുരം മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് വൈകുന്നേരം 6.30ന് രാമപുരം ടൗണ്‍ മൈക്കിള്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കും. കെ.പി.സി.സി സെക്രട്ടറി ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് എലിക്കുളം മണ്ഡലം കണ്‍വന്‍ഷന്‍ ഇളങ്ങുളം എസ്.എന്‍.ഡി.പി ഹാളില്‍ ചേരും. മോന്‍സ് ജോസഫ് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്യും. കൊഴുവനാല്‍ മണ്ഡലം കണ്‍വന്‍ഷന്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇന്ന് വൈകുന്നേരം അഞ്ചിനു നടക്കും. ഡോ. എന്‍. ജയരാജ് എം.എല്‍.എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മീനച്ചില്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ വൈകുന്നേരം 5.30 ന് ഭരണങ്ങാനം ഓശാനാ മൗണ്ടില്‍ നടക്കും. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
0 Comments