Latest News
Loading...

ഗഞ്ചാവുമായി യുവാവിനെ എക്‌സൈസസ് അറസ്റ്റ് ചെയ്തു,



ഇന്ന് പുലര്‍ച്ചെ പാലാ ടൗണ്‍ സ്റ്റാന്റില്‍ നടത്തിയ ബസ്സ് പരിശോധനയ്ക്കിടയില്‍ ബസ് യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി. പാണത്തൂര്‍ കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍  യാത്ര ചെയ്തിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി ജിനോ ചാക്കോ എന്നയാളെയാണു പാലാ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി.ബിനുവും സംഘവും ചേര്‍ന്ന് പിടികൂടിയത്.

കണ്ണൂരില്‍ ഡിപ്ലോമ കോഴ്‌സിനു പഠിക്കുന്ന ഇയാള്‍  കോഴ്‌സ് പൂര്‍ത്തിയാക്കി സെന്‍ഡ് ഓഫ്  പാര്‍ട്ടിയ്ക്കു ശേഷം നാട്ടിലേക്കുള്ള യാത്രയിലാണ് പിടിയിലായത്. ഹോസ്റ്റലില്‍ വച്ച് മലപ്പുറം സ്വദേശിയുടെ കയ്യില്‍ നിന്ന് വാങ്ങിയ ഗഞ്ചാവ് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിനായി കൊണ്ടു പോകുകയായിരുന്നു. മലപ്പുറം സ്വദേശി യേപ്പറ്റിയുള്ള വിവരങ്ങള്‍ മലപ്പുറം എക്‌സൈസ് സെപഷ്യല്‍ സ്‌ക്വാഡിന് കൈമാറിയി. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി.അനീഷ് കുമാര്‍, കണ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മിഥുന്‍ മാത്യൂ, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ജയപ്രഭ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.