Latest News
Loading...

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നൂറ് ശതമാനവും വിജയിക്കുമെന്ന് ജോസ്.കെ.മാണി



കെ.എം മാണിയുടെ ഓർമ്മകളില്‍ നിറഞ്ഞാണ് വോട്ടെടുപ്പ് നടന്നതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. പാലാ സെന്‍റ് തോമസ് ഹയർ സെക്കന്‍ററി സ്കൂളിലെത്തി വോട്ട് രേഖപെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്  സ്ഥാനാർത്ഥി 100 ശതമാനം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  തെരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടത്തിലും യു.ഡി.എഫിന് മേൽക്കോയ്മ ഉണ്ടായിരുന്നെന്നും ജോസ്.കെ.മാണി കൂട്ടിച്ചേര്‍ത്തു. 


മണ്ഡലത്തിലെ ഓരോ ബൂത്തിലും യു.ഡി.എഫിന് മേല്‍ക്കോയ്മ ഉണ്ടായിരുന്നുവെന്നും എം.പി പറഞ്ഞു.   തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഈ മുന്നേറ്റം വ്യക്തമായതാണ്. ഒത്തൊരുമയോടെയാണ് യുഡി.എഫ് ഒരോ ഘട്ടത്തലും മുൻപോട്ട് പോയത്. അഭിമാനകരമായ ഭൂരിപക്ഷം യു.ഡി.എഫിന് ലഭിക്കം. യുഡിഎഫിന്‍റെ ഒപ്പമുള്ള എല്ലാ നേതാക്കളം ആത്മവിശ്വാസത്തിലാണ്. കെ.എം മാണിയെന്ന വികാരവും, സർക്കാരിനെതിരെയുള്ള വികാരവുമാണ് ഉപതിരഞ്ഞെടുപ്പില്‍  പ്രതിഫലിക്കുകയെന്നും ജോസ് കെ മാണി പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷം നേടുമെന്ന്  കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയും വോട്ടിംഗിന് ശേഷം പ്രതികരിച്ചു. ജോസ് കെ മാണിയുടെ ഭാര്യ നിഷക്കും മക്കൾക്കുമൊപ്പം എത്തിയാണ് ജോസ് കെ മാണി വോട്ട് ചെയ്തത്.

വീഡിയോ കാണാം... Click Here