Latest News
Loading...

വി. അല്‍ഫോന്‍സാമ്മയുടെ പ്രിയശിഷ്യ പി. കെ ഗൗരി നിര്യാതയായി



വാകക്കാട്: വി.അല്‍ഫോന്‍സാമ്മയുടെ ശിഷ്യഗണത്തിലെ അവസാന അംഗവും യാത്രയായി. ല്‍ഫോന്‍സാമ്മയുടെ ശിഷ്യയായിരുന്ന ഇടമറുക് ഇടയക്കുന്നേല്‍ പി. കെ ഗൗരി വെള്ളിയാ‍ഴ്ച പുലര്‍ച്ചെ 2 മണിക്ക് അന്തരിച്ചു. വാകക്കാട് പള്ളിക്കൂടത്തിൽ വി. അൽഫോന്‍സാമ്മ അധ്യാപനം നടത്തിയ 1932-33 കാലഘട്ടത്തിലെ വിദ്യാർത്ഥിയായിരുന്നു ഗൗരിക്കുട്ടി.

ഗൗരിക്കുട്ടിയുടെ സ്കൂൾ ജീവിതത്തിലെ ഓര്‍മ്മകളെ അടിസ്ഥാനമാക്കി വി. അൽഫോന്‍സാമ്മയുടെ അധ്യാപനത്തെ ആസ്പദമാക്കി വാകക്കാട് അൽഫോന്‍സാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് തയാറാക്കിയ ഹൃസ്വചിത്രം വി. അധ്യാപിക ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. രണ്ടു മാസങ്ങൾക്ക് മുമ്പ് ഗൗരിക്കുട്ടിയമ്മയുമായി ലിറ്റിൽ കൈസ്റ്റ് അംഗങ്ങൾ നടത്തിയ അഭിമുഖ സംഭാഷണത്തിൽ അൽഫോൻസാമ്മയുടെ പെരുമാറ്റത്തെക്കുറിച്ചും  അധ്യാപനത്തെക്കുറിച്ചും അവർ സംസാരിച്ചിരുന്നു. അൽഫോൻസാമ്മ കുട്ടികളെ നല്ല ശിക്ഷണത്തിൽ വളർത്തിയിരുന്നുവെന്നും ഗൗരി അഭിപ്രായപ്പെട്ടിരുന്നു.

ഇടമറുക് ഇടയക്കുന്നേൽ പരേതനായ ഗോപാലന്റെ ഭാര്യയാണ് പി. കെ ഗൗരി. സരസ, കുമാരന്‍, സജി, പരേതനായ ഗോപി എന്നിവര്‍ മക്കളാണ്.   ഗൗരിക്കുട്ടിയമ്മയുടെ നിര്യാണത്തിൽ വാകക്കാട് അൽഫോന്‍സാ ഹൈസ്കൂൾ മാനേജർ ഫാ.ജെയിസ് കുടിലിൽ അനുശോചിച്ചു. ഹെഡ്മിസ്ട്രസ്സ് സി.റ്റെസിനോടൊപ്പം അധ്യാപകരും ലിറ്റിൽ കൈസ്റ്റ് അംഗങ്ങളും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.