Latest News
Loading...

കാളകെട്ടിയിൽ വിദ്യാഭ്യാസ - തൊഴിൽ ദായക സെമിനാർ



 കാളകെട്ടി: ജീവിതം സ്വന്തം കാലിൽ നിന്നു കൊണ്ട് നയിക്കാൻ പ്രാപ്തനാകുമ്പോഴാണ് ഒരുവന്റെ വിദ്യാഭ്യാസം സാർത്ഥകമാകുന്നത് എന്ന് പി.എസ്സ് .സി. അംഗം പ്രൊഫ. ലോപ്പസ് മാത്യു.  കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തപെട്ട വിദ്യാഭ്യാസ -  തൊഴിൽ ദായക സെമിനാർ ഉൽഘാടനം ചെയ്യ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ജിജി തോമസ് അദ്ധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ 
എൻ .എസ്സ്. എസ്സ് . പ്രോഗ്രാം കോ ഓർഡിനേറ്റർ  രാജേഷ് തോമസ്, കരിയർ ഗൈഡൻസ് സെൽ വിദ്യാഭ്യാസ ജില്ലാ കോ ഓർഡിനേറ്റർ  സോണി ജോസഫ്,
എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എൻ.എസ്സ് .എസ്സ് ,  പി .എ. സി .അംഗം  ബിനോ കെ. തോമസ്, സ്റ്റെല്ലാ  ജോർജ്ജ്, ബെന്റോ ജോർജ്ജ് എന്നിവർ സംസാരിച്ചു.